January 28, 2026

പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്കാര്‍ട്ട്

0
flipkaert-and-pinkvilla-2025-09-02-10-05-03

ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാര്‍ട്ട്. ജെന്‍ സി ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതല്‍ സംതൃപ്തരാക്കാനും വേണ്ടിയുള്ളതാണ് ഈ നീക്കമെന്നാണ് സൂചന.

എത്ര തുകയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇതുവരെ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്കാര്‍ട്ടിന്റെ സേവനങ്ങള്‍ വിപുലീകരിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ഏറ്റെടുക്കലിന് പിന്നിലുണ്ട് എന്നാണ് സൂചന. പിങ്ക്വില്ലയുടെ വിശ്വസ്തരായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്താനും ഇതിലൂടെ ഫ്ലിപ്കാര്‍ട്ടിന് സാധിക്കും.

ഫ്ലിപ്കാര്‍ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണിന് ആമസോണ്‍ പ്രൈം എന്ന പ്ലാറ്റ്‌ഫോം സ്വന്തമായുണ്ട്. ഇതുപോലെ ഫ്ലിപ്കാര്‍ട്ടിന്റെ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നാതാണ് കൊമേഴ്‌സ് കമ്പനി ലക്ഷ്യമിടുന്നത്. ട്രെന്‍ഡുകള്‍ രൂപപ്പെടുത്തുന്നതിലും ഉപഭോഗ ശീലങ്ങളെ സ്വാധീനിക്കുന്നതിലും സിനിമകളും സെലിബ്രിറ്റികളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ തിരിച്ചറിയുന്നതിനെ തുടര്‍ന്നുള്ള നീക്കമായും ഇതിനെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *