February 4, 2026

ഇന്ത്യ- ഭൂട്ടാൻ റെയില്‍വേ പദ്ധതിക്ക് ആരംഭം

0
n683251548175922936589484752b232a622ba5e8ba87f21d2ea3fda314ddabd0c4d435112fbd9f1f08c2c1

ന്യൂഡല്‍ഹി: ഇന്ത്യയെയും ഭൂട്ടാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയ്ല്‍വേ പദ്ധതി ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.അതിർത്തി കടന്നുള്ള രണ്ടു പ്രധാന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.4,033 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഭൂട്ടാന്‍റെ വ്യവസായിക നഗരങ്ങളായ ഗെലെഫു, സംത്സെ, അസമിലെ കൊക്രാജർ, ബനാർഹട് തുടങ്ങിയവയെ ബന്ധിപ്പിക്കും.

കൊക്രജർ-ഗെലെഫു ലൈൻ നാല് വർഷത്തിനുള്ളിലും ബനാർഹട്-സംത്സെ ലൈൻ മൂന്നു വർഷത്തിനുള്ളിലും പൂർത്തിയാക്കാനാണ് തീരുമാനം.പൂർണമായും ഇന്ത്യയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ശൃംഖലകള്‍ ചരക്കുനീക്കം സുഗമമാക്കാനും വ്യാപാരം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ ഉയർത്തുന്നതിനെയും ലക്ഷ്യം വച്ചുള്ളതാണ്.

89 കിലോമീറ്റർ വരെ പൂർണമായും വൈദ്യുതീകരിച്ച പാതകള്‍ ചരക്കുനീക്കവും യാത്രാ സൗകര്യവും എളുപ്പമാക്കുമെന്ന് റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശന വേളയിലാണ് റെയ്ല്‍വേ ലൈനുകള്‍ക്കുള്ള കരാറില്‍ ഒപ്പു വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *