സംസ്ഥാനത്തെ ആദ്യ ഓട്ടോമോട്ടീവ് എഐ ബ്രാൻഡ് അംബാസഡറായി റോയാ
കൊച്ചി: പ്രീ ഓൺഡ് ആഡംബര കാറുകൾ, ബജറ്റ് കാറുകൾ, സൂപ്പർബൈക്കുകൾ തുടങ്ങിയവയുടെ വിൽപന രംഗത്തുള്ള പ്രമുഖ കമ്പനി റോയൽ ഡ്രൈവ്, എഐ ബ്രാൻഡ് അംബാസഡറിനെ (റോയാ) അവതരിപ്പിച്ചു.ഒരു ഓട്ടോമോട്ടീവ് ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ തന്നെ ആദ്യത്തെ എഐ അംബാസഡറാണ് റോയാ.
റോയായെ അവതരിപ്പിക്കാൻ കൊച്ചിയിൽ നടത്തിയ ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. റോയൽ ഡ്രൈവിന്റെ ചെയർമാനും എംഡിയമായ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ബഹുഭാഷാ, മൾട്ടി-പ്ലാറ്റ്ഫോം ഡിജിറ്റൽ അംബാസഡറായ റോയായിലൂടെ ഉപഭോക്താക്കളുമായി കമ്പനി അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
