8 അവാർഡുകളുമായി കണ്ണൻദേവൻ
കൊച്ചി: ഇന്ത്യ ഇന്റർനാഷനൽ ടീ കൺവെൻഷനിൽ റിപ്പിൾ ടീയുടെ നിർമാതാക്കളായ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് (കെഡിഎച്ച്പി ) 8 അവാർഡുകൾ നേടി. സ്പെഷൽറ്റി ടീ മത്സരത്തിൽ “റിപ്പിൾ സിൽവർ ടിപ്സ്’നും ‘റിപ്പിൾ ക്ലാസിക് ഗ്രീൻ ടീ’ക്കും 2 ഗോൾഡ് അവാർഡുകളും ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡുകളിൽ 6 പുരസ്കാരങ്ങളും ലഭിച്ചു.
അതെസമയം സിടിസി ടീ വിഭാഗത്തിനുള്ള ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡ് മന്ത്രി പി. രാജീവിൽ നിന്ന് കെഡിഎച്ച്പി കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ മനീഷ് സിങ് സ്വീകരിച്ചു.
