തങ്ങളുടെ ഗാഡ്‌ജെറ്റുകള്‍ക്ക് വേണ്ടി ആപ്പിള്‍ വികസിപ്പിച്ച ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനമായ ആപ്പിള്‍ ഇന്റലിജന്‍സ് ജൂണ്‍ 10ന് വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ (ഡബ്ല്യുഡബ്ല്യുഡിസി) 2024 അനാച്ഛാദനം ചെയ്തിരുന്നു. ഇതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഒഎസ് 18.4 അപ്ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ്,സ്മാര്‍ട്ടര്‍ സിരി,അടക്കമുള്ള സവിശേഷതകള്‍ ഉള്‍പ്പെടും എന്നാണ് ഏറ്റവും പുതിയ വിവരം. 2025 സ്പ്രിംഗ് സീസണില്‍ ഇവ ഉള്‍ക്കൊള്ളുന്ന മോഡലുകള്‍ വിപണിയിലേക്ക് എത്തിയേക്കും. ഓപ്പണ്‍എഐയുടെ ജനപ്രിയ സംഭാഷണ ചാറ്റ്‌ബോട്ട് ആയ – ChatGPT- യില്‍ നിന്നുള്ള ടെക്സ്റ്റ്-ജനറേഷന്‍, ഫോര്‍മാറ്റിംഗ് ടൂളുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഐഒഎസ് 18-നൊപ്പം ആപ്പിള്‍ സിരിയിലേക്ക് വലിയ അപ്ഗ്രേഡുകള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അവ്യക്തമായി സംസാരിക്കുന്ന വാക്യങ്ങളടക്കം ട്രാക്ക് ചെയ്യാന്‍ സിരിയെ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ആപ്പിള്‍. കൂടാതെ സിരിയുടെ പ്രവര്‍ത്തനം മറ്റ് നേറ്റീവ് ആപ്പിള്‍ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ വിഷന്‍ പ്രോയിലും അടുത്ത വര്‍ഷത്തോടെ എഐ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നത്.