72,300 ഇവി ചാർജിങ് സ്‌റ്റേഷൻ വരുന്നു
ന്യൂഡൽഹി: പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ 72,300 പൊതു ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്രം പ്രസിദ്ധീകരിച്ചു.
10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾ, സ്മാർട് സിറ്റികൾ, മെട്രോ നഗരങ്ങളോടു ചേർന്നുള്ള ഉപഗ്രഹ നഗരങ്ങൾ, സംസ്‌ഥാന തലസ്ഥാനങ്ങൾ, തിരക്കേറിയ ദേശീയ – സംസ്‌ഥാന പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചുള്ള പദ്ധതിക്ക് 2000 കോടി രൂപയാണ് ചെലവ്.
സർക്കാർ സ്‌ഥാപനങ്ങളിൽ ചാർജിങ് സ്‌റ്റേഷൻ സ്‌ഥാപിക്കുന്നതിന് 100% സബ്‌സിഡിയുണ്ടാകും. മറ്റിടങ്ങളിൽ സബ്സിഡി നിരക്ക് വ്യത്യസ്‌തമാണ്. നോഡൽ ഏജൻസികളാകും സ്‌റ്റേഷനുകൾ വേണ്ട സ്‌ഥലം കേന്ദ്രത്തെ അറിയിക്കുക.
