ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് ഇഡി കണ്ടുകെട്ടും
ന്യൂഡല്‍ഹി: ഓണ്‍ലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിനിമാതാരങ്ങളുടെയുംക്രിക്കറ്റ് താരങ്ങളുടെയും സ്വത്ത് ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ കണ്ടുകെട്ടും.അന്വേഷണത്തില്‍ താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയില്‍ വാതുവെപ്പ് ആപ്പായ വണ്‍എക്സുമായി ബന്ധപ്പെട്ട കേസില്‍ മുൻ ക്രിക്കറ്റ്‌താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടിഎംസി എംപി), അങ്കുഷ് ഹസ്ര തുടങ്ങിയവരെ അടുത്തിടെ ഇഡി ചോദ്യംചെയ്തിരുന്നു.
കൂടാതെ കേസില്‍ കൂടുതല്‍ കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും മൊഴി രേഖപ്പെടുത്തും. അതെസമയം നടി ഉർവശി റൗട്ടേലയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല. ഉർവശി വണ്‍എക്സിന്റെ ഇന്ത്യൻ അംബാസഡറായിരുന്നു.
