January 29, 2026

സിയാല്‍ നടപ്പിലാക്കുന്നത് 1,400 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

0
n6829378221759124004311b061ecce4bda262cd1bd307b9944590f19067fb3a0ed7aaafd891c3a56ddfe34

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയായ സിയാല്‍ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സിയാല്‍ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

1,142 കോടി രൂപയാണ് 2024 -2025 സാമ്പത്തിക വര്‍ഷം സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി. നിക്ഷേപകര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.2024-25 സാമ്പത്തിക വര്‍ഷത്തില്‍, സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായ മൂന്നാം സാമ്പത്തിക വര്‍ഷത്തിലും ഒരു കോടിയിലധികം യാത്രക്കാര്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയി. 76,068 സര്‍വീസുകളാണ് ഈ കാലയളവില്‍ സിയാല്‍ കൈകാര്യം ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് സിയാല്‍ ഡയറക്ടര്‍മാര്‍, മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *