സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല.നിലവില്‍ ഒരു ഗ്രാമിന് 10,585 രൂപയും ഒരു പവന് 84,680 രൂപയുമാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. ഇന്നലെയും വില വർദ്ധനവ് ഉണ്ടായിരുന്നു. 440 രൂപയാണ് ഇന്നലെ പവന് കൂടിയത്.
വിവാഹാവശ്യങ്ങള്‍ക്ക് അടക്കം പൊന്ന് വാങ്ങാൻ നിന്നവരുടെ നടുവൊടിച്ച കുതിപ്പാണ് കഴിഞ്ഞ ആഴ്ചയില്‍ സ്വർണ വിപണിയില്‍ പ്രകടമായത്. ഈ വര്‍ഷം അസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില 80000 പിന്നിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ വില. ട്രംപിന്‍റെ പകരചുങ്കത്തിനും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചക്കും ശേഷമാണ് സ്വർണവില സർവകാല റെക്കോഡുകള്‍ ഭേദിച്ച് ഉയർന്നത്.
