March 22, 2026

നോർക്ക പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റ് ഇന്ന്

0
images (1)

കൊച്ചി: പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) ലോക കേരള സഭയും ചേർന്നു നടത്തുന്ന നോർക്ക പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റ് ഇന്ന് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 മലയാളി പ്രഫഷനലുകൾ, സിഇഒമാർ, ശാസ്ത്രജ്‌ഞർ, സംരംഭകർ, സാങ്കേതിക വിദഗ്‌ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്‌റ്റാർട്ടപ്പ് സംരംഭകർ,അക്കാദമിക് വിദഗ്‌ധർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ വിവിധ സെഷനുകളുണ്ടാകും.

പ്രവാസി സമൂഹത്തിന്റെ വൈദഗ്‌ധ്യവും നിക്ഷേപങ്ങളും ആഗോള നെറ്റ് വർക്കുകളും തന്ത്രപരമായി പ്രയോജനപ്പെടുത്തുന്നതിനുള്ള വേദിയാണ് ഒരുക്കുന്നതെന്ന് നോർക്ക റൂട്സ് റസിഡന്റ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ്, നോർക്ക പബ്ലിക് റിലേഷൻസ് ഓഫിസർ അനിൽ ഭാസ്കർ തുടങ്ങിയവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *