February 4, 2026

ഗോദ്‌റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപുമായി സഹകരിക്കുന്നു

0
Leonardo_Phoenix_10_Corporatestyle_illustration_with_two_busin_3_c3cb946873

കൊച്ചി: ചെറുനിര നഗരങ്ങളിലെ എംഎ സ്എംഇകൾക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കുന്നതിനായി ഗോദ്റെജ് ഫിനാൻസ് മുത്തൂറ്റ് ഫിൻകോർപ്പുമായി സഹകരിക്കുന്നു. ഈ മേഖലകളിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ ശക്തമായ സാന്നിധ്യവും വിപണിയിലെ സ്വാധീനവും പങ്കാളിത്തത്തിനു കരുത്തേകും.ഇതിന്റെ ഭാഗമായി 10 മുതൽ 75 ലക്ഷം രൂപ വരെയുള്ള വസ്തു ഈടിന്മേൽ പണം വായ്പയായി ലഭിക്കും. ഇതിലൂടെ ശരാശരി 15 ലക്ഷം രൂപയുടെ വരെ വായ്പ‌കളാണ് നൽകുന്നത്. ഇന്ത്യയിൽ ഉടനീളം ഈ സേവനം ലഭ്യമാകുന്നതിനാൽ സമയബന്ധിതമായി വായ്പ‌ ആവശ്യമുള്ള മേഖലകളിൽ വായ്പ ലഭ്യമാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *