വിഷൻ കേരള ചർച്ച സംഘടിപ്പിച്ചു
കൊച്ചി: ടൈ കേരള “വിഷൻ കേരള’ പാനൽ ചർച്ച സംഘടിപ്പിച്ചു. ‘വ്യവസായ വളർച്ചയ്ക്കുള്ള അക്കാദമിക് പങ്കാളിത്തം’ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ടോം എം. ജോസഫ്, ടൈ കേരള പ്രസിഡന്റ്റ് വിവേക് കൃഷ്ണ ഗോവിന്ദ്, എംഎൻ ഹോൾഡിങ്സ് പ്രസിഡൻ്റ് അജിത് മൂപ്പൻ, അമിറ്റി ഗ്ലോബൽ യൂണിവേഴ്സിറ്റി ഡയറക്ടർ ബിജു വിതയത്തിൽ, നെക്‌സ്‌റ്റ് എജ്യുക്കേഷൻ സഹസ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്ത്, എസ്സിഎംഎസ് വൈസ് ചെയർപഴ്സൻ ഡോ.രാധ തേവന്നൂർ എന്നിവർ പങ്കെടുത്തു.
