February 4, 2026

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇനി ന്യൂസീലൻഡിലും

0
images

കോഴിക്കോട്: ന്യൂസീലൻഡിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി റെസ്പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ആദ്യ ഷോറൂം ഓക്ലൻഡിലെ ബോട്ടണി ടൗൺസെന്ററിൽ ഒക്ടോബർ 5 ന് ഉദ്ഘാടനം ചെയ്യും.

ഇതോടെ 14 രാജ്യങ്ങളിലായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം വ്യാപിക്കും. നിലവിൽ 13 രാജ്യങ്ങളിലായി 410 ഷോറൂമുകളാണുള്ളത്. 736 കോടി ഡോളറിന്റെ വാർഷിക വിറ്റുവരവ് കമ്പനിക്കുണ്ട്.

പ്രാരംഭഘട്ടത്തിൽ ന്യൂസീലൻഡിലെ പ്രധാന നഗരങ്ങളിൽ 3 പ്രീമിയം ഷോറൂമുകൾ തുടങ്ങുന്നതിന് 7.5 കോടി ന്യൂസീലൻഡ് ഡോളർ നിക്ഷേപിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *