September 26, 2026

കേരള വിഷൻ സംരംഭക കൺവൻഷൻ നാളെ

0
keralavision2692025

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 18-മത് സംരംഭക കൺവൻഷൻ ‘വിഷൻ സമ്മിറ്റ് 25’ നാളെ ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ പത്തിന് കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.വൈകുന്നേരം അഞ്ചിന് കുടുംബശ്രീ സൂക്ഷ്‌മസംരംഭക അവാർഡ് ദാനവും മെഗാ ഷോയും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള 1500 കേബിൾ ടിവി സംരംഭക പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *