ഇൻഡിഗോയുടെ തിരുവനന്തപുരം- മാലെ സർവീസ് ഒക്ടോബർ 26ന് ആരംഭിക്കും
ന്യൂഡൽഹി: മാലദ്വീപിൻ്റെ തലസ്ഥാനമായ മാലെയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഇൻഡിഗോയുടെ നേരിട്ടുള്ള പ്രതിദിന വിമാനസർവീസ് ഒക്ടോബർ 26ന് തുടങ്ങും. ചെറുവിമാനമാണ് (എടിആർ) സർവീസിന് ഉപയോഗിക്കുക.
യാത്രാസമയം ഒരു മണിക്കൂർ 45 മിനിറ്റാണ്.സമയക്രമം (ഒക്ടോബർ 26 മുതൽ- പ്രാദേശിക സമയം)തിരുവനന്തപുരം (ഉച്ചയ്ക്ക് 12)-മാലെ (ഉച്ചയ്ക്ക് 1.15)മാലെ (ഉച്ചയ്ക്ക് 2:05)-തിരുവനന്തപുരം (വൈകിട്ട് 4:20)
