1,156 കോടി; റിലയൻസിൻ്റെ ഫാക്ടറി തമിഴ്‌നാട്ടിൽ
ചെന്നൈ: തമിഴ്നാട്ടിൽ 1,156 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ്. രാമനാഥപുരം ജില്ലയിലെ അല്ലികുളം ഇൻഡസ്ട്രിയൽ പാർക്കിലെ 60 ഏക്കറിൽ സംയോജിത ഉൽപാദന കേന്ദ്രമാണ് സ്‌ഥാപിക്കുന്നത്.
ലഘു ഭക്ഷണങ്ങൾ, ബിസ്ക്കറ്റ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണ, മാവ് തുടങ്ങിയവയാണ് നിർമിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 2000 പേർക്കു പുതുതായി ജോലി ലഭിക്കുമെന്ന് വ്യവസായ മന്ത്രി ടി.ആർ.ബി.രാജ വ്യക്തമാക്കി.
