ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനം ഇന്ന് സമാപിച്ചു
മസ്കത്ത്: പ്രമുഖ ആശുപ്രതികളും മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുത്ത ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിന് ഇന്ന് സമാപനം. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ ബി2ബി മീറ്റിൽ ആയിരത്തിലധികം മെഡിക്കൽ പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്ത മലയാള മനോരമ- ദ് വീക്ക് ഇന്ത്യൻ പവിലിയനിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ആശുപത്രികളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരള ടൂറിസത്തിന്റെ സഹകരണവുമുണ്ടായിരുന്നു.
