March 21, 2026

ലോട്ടറി വില കൂടില്ല

0
lottery-ticket

തിരുവനന്തപുരം: ജിഎസ്ടി 28ൽ നിന്ന് 40 ശതമാനമാക്കി വർധിപ്പിച്ചെങ്കിലും ഇന്ന് ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടില്ല. പകരം സമ്മാനം, ഏജൻസി കമ്മിഷൻ, ഏജൻസി സമ്മാനം, സർക്കാരിന്റെ ലാഭം തുടങ്ങിയവയിൽ നിശ്ചിത ശതമാനം കുറവു വരുത്തി പ്രതിസന്ധി പരിഹരിക്കും.

കഴിഞ്ഞ മേയിൽ ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കി ഉയർത്തിയതിനു പിന്നാലെ വീണ്ടും വർധന വരുത്തിയാൽ വിൽപനയെ സാരമായി ബാധിക്കും. പുതിയ ഘടനയിൽ സമ്മാനങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയിട്ടില്ല. ആകെ സമ്മാനത്തുകയിൽ ഏക ദേശം 4.5% കുറവു വരുത്തി.ഏകദേശം 28 ശതമാനത്തോളം ഏജൻസി കമ്മിഷൻ ഇനത്തിലെ ചെലവ് കുറച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *