നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് എകെസിഡിഎ
കൊച്ചി: ജിഎസ്ടടി കുറച്ചതിൻ്റെ പൂർണ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കേരളത്തിൽ നാളെ മുതൽ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കുമെന്ന് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) അറിയിച്ചു.
ഇതുസംബന്ധിച്ച നിർദേശം അസോസിയേഷനിൽ അംഗങ്ങളായ മരുന്നുവ്യാപാരികൾക്ക് കൈമാറിയതായി പ്രസിഡന്റ് എ. എൻ. മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ തുടങ്ങിയവർ വ്യക്തമാക്കി.അതെസമയം പുതുക്കിയ ജിഎസ്ടി ഘടനയനുസരിച്ച് 33 ജീവൻ രക്ഷാമരുന്നുകളെ ജിഎസ്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
