ജോയ് ആലുക്കാസിൽ പണിക്കൂലിയിൽ കിഴിവ് ഓഫർ
കൊച്ചി: ജോയ് ആലുക്കാസിൽ ‘ബിഗസ്റ്റ‌് ജ്വല്ലറി സെയിൽ ഓഫ് ദ് ഇയർ ‘ തുടങ്ങി. ജോയ് ആലുക്കാസ് ഷോറൂമുകളിൽ നിന്ന് ഗോൾഡ്, ഡയമണ്ട്സ്, അൺ കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്.
ഓഫർ ഒക്ടോബർ 5 വരെയാണ്. പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, എസ്നോ മോഡേൺ, ടർക്കിഷ് ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകൾക്ക് ഈ ഓഫർ ലഭിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.
