March 22, 2026

ഒരു കപ്പ് കാപ്പിക്ക് 60,000 രൂപ! ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി ഇതാ

0
coffee-dubai

ദുബായ്: ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി ദുബായില്‍. 2,500 ദിർഹം (ഏകദേശം 60,000 രൂപ) ഒരു കപ്പ് കാപ്പിയുടെ വില. ഇതോടെ ഈ കാപ്പി ഗിന്നസ് ലോക റെക്കോഡിൽ ഇടം പിടിച്ചു കഴിഞ്ഞു.ദുബായ് ഡൗണ്‍ ടൗണിലെ റോസ്റ്റേഴ്‌സ് എന്ന ഇമിറാത്തി കോഫി ഷോപ്പിനാണ് ഈ റെക്കോഡ് നേട്ടം.

കാപ്പിയുണ്ടാക്കുന്നത് അപൂർവമായ പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ്. പുഷ്പങ്ങളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സത്ത് കാപ്പിക്ക് വേറിട്ട രുചി നല്‍കുന്നു. കാപ്പിക്കൊപ്പം ടിറാമിസു, ചോക്ലെറ്റ്, ഐസ്‌ക്രീം തുടങ്ങിയവയും നല്‍കും.ഉന്നതനിലവാരമുള്ള കാപ്പിക്ക് പേരുകേട്ട സ്ഥലമാണ് ദുബായ്.

എമിറേറ്റിന്റെ വളർച്ചയാണ് ഈ റെക്കോഡിലൂടെ തെളിയുന്നതെന്ന് റോസ്റ്റേഴ്‌സ് സിഇഒയും സഹസ്ഥാപകനുമായ കൊണ്‍സ്റ്റാന്റിൻ ഹർബസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *