പാൽവില കൂട്ടാത്തതിൽ പ്രതിഷേധവുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ
കളമശേരി: പാൽ വിലവർധന നടപ്പാക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി മിൽമ എറണാകുളം മേഖലാ യൂണിയൻ. 15നു ചേർന്ന ഭരണസമിതി യോഗത്തിൽ പാൽവില വർധിപ്പിക്കുന്നതിന് തീരുമാനമെടുക്കുമെന്ന് മുൻകൂട്ടി ഉറപ്പു നൽകിയിരുന്നു വെങ്കിലും അതുണ്ടായില്ല.
ക്ഷീര കാർഷിക മേഖലയിലെ പ്രതിസന്ധിയും കർഷകരുടെ ഉൽപാദന ചെലവുകളും കണക്കിലെടുത്തു പാൽവില ഉയർത്തണമെന്നും മേഖലായൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഫെഡറേഷൻ ചെയർമാൻ രാഷ്ട്രീയ താൽപര്യങ്ങൾ വച്ചു കർഷകരെ ദ്രോഹിക്കുകയാണെന്ന് മേഖലായൂണിയൻ ചെയർമാൻ സി.എൻ.വത്സലൻ പിള്ള വ്യക്തമാക്കി.
