മില്‍മ പാല്‍ വില വര്‍ധന; അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: മില്‍മ പാല്‍ വില വർധനയില്‍ അന്തിമ തീരുമാനം ഇന്ന്. ബോർഡ് യോഗം ചേരുക തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ്.വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തില്‍ ചർച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ ഉയർത്തണമെന്നാണ് ആവശ്യം.പാല്‍വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ബോർഡ് യോഗത്തില്‍ ചർച്ച ചെയ്യും. വില വർധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന. പാല്‍വില വർദ്ധിപ്പിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
