February 4, 2026

ജപ്പാൻ മേള ഒക്ടോബർ 16 മുതൽ 18 വരെ

0
mela1392025

കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻ ഡോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (ഇൻജാക്) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചിയിൽ നടക്കും.

റമദ റിസോർട്ടിൽ ഒക്ടോബർ 16 മുതൽ 18 വരെയാണ് പരിപാടി.ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, സ്ഥാപനങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കുമെന്ന് ഇൻജാക് പ്രസിഡന്റും സിന്തെറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ്, മേള ജനറൽ കൺവീനർ ഡോ. കെ. ഇളങ്കോവൻ തുടങ്ങിയവർ അറിയിച്ചു.കൂടാതെ മേളയുടെ ഭാഗമായി വിദഗ്‌ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *