March 18, 2026

അപ്പാച്ചെ എത്തുന്നു ലിമിറ്റഡ് എഡിഷൻ പ്രീമിയം മോഡലുകളുമായി

0
tvs-apache-rtr-160-4v-single-disc-abs-black-edition1750406633920

കൊച്ചി: 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ടിവിഎസ് അപ്പാച്ചെയുടെ 6 മുൻനിര മോഡലുകളുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി. അപ്പാച്ചെ ആർടിആർ 160, 180, 200, അപ്പാച്ചെ ആർആർ 310, ആർടിആർ 310 തുടങ്ങിയവയുടെ ലിമിറ്റഡ് വേരിയന്റുകളും ആർടിആർ 160 4വി, ആർടി ആർ 200 4വി എന്നിവയുടെ ടോപ്പ്-എൻഡ് വേരിയന്റുകളും പുറത്തിറക്കി.

20 വർഷത്തെ സൂചിപ്പിക്കുന്ന പ്രത്യേക ലോഗോയും ഈ ലിമിറ്റഡ് എഡിഷനുകളിലുണ്ട്. യുഎസ്‌ബി ചാർജർ, ഡ്യുവൽടോൺ ബ്ലാക്ക് ആൻഡ് ഗോൾഡ് അലോയ് വീലുകൾ തുടങ്ങിയവയും പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *