കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 2023-24 സാമ്പത്തിക വർഷത്തെ 857.16 കോടി രൂപയുടെ ലാഭവിഹിതം ധനമന്ത്രി നിർമല സീതാരാമനു കൈമാറി. ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ നിധു സക്‌സേനയും എക്സിക്യുട്ടീവ് ഡയറക്ടർ ആശിഷ് പാണ്ഡെയും ചേർന്നാണ് കൈമാറിയത്.
ഓഹരിയൊന്നിന് 1.40 രൂപ (14 ശതമാനം) യാണ് ലാഭവീതം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 55.84 ശതമാനം വർധിച്ച് 4,055 കോടി രൂപയിലെത്തിയിട്ടുണ്ട്.