സ്വർണവില വീണ്ടും 75,000 ത്തിലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില 75,000 ലേക്ക്. ഇന്ന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വർദ്ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9355 രൂപയാണ്.കഴിഞ്ഞ ദിവസം പവന് 800 രൂപ കൂടി 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്.
തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ശനിയാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ കൂടിയത്.എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില വർദ്ധിക്കാൻ തുടങ്ങിയത്.
