ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ സമാപനം ഇന്ന്

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഇന്ന് അവസാനിക്കും. ക്രെഡായ് അംഗങ്ങളായ ബിൽഡർമാരുടെ കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളിലെ ഭവന പദ്ധതികൾ കാണാനും തിരഞ്ഞെടുക്കാനുമുള്ള അവസരമാണ് എക്സ്പോ ഒരുക്കിയതെന്നു സംഘാടകർ വ്യക്തമാക്കി. എക്സ്പോയിൽ ഭവന വായ്‌പകളുമായി വിവിധ ബാങ്കുകളുമുണ്ട്. പ്രദർശന സമയം 10 മുതൽ 8 വരെയാണ്.