March 23, 2026

ഡബ്ല്യു എസി ബിയോണ്ട് സമ്മിറ്റ് സംഘടിപ്പിച്ചു

0
wac1982025

കൊച്ചി: കൊരട്ടി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ വെബ് ആൻഡ് ക്രാഫ്റ്റ്സ് (ഡബ്ല്യുഎസി) ബിയോണ്ട് – ടെക്നോളജി ആൻഡ് മാർക്കറ്റിംഗ് സമ്മിറ്റ് കൊച്ചിയിൽ സംഘടിപ്പിച്ചു.

ബിസിനസ് രംഗത്തെ പുതുതലമുറ സംരംഭകരുടെയും പ്രമുഖരുടെയും സംഗമവേദിയായ പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.നിലവിലെ അനിശ്ചിതമായ ലോകക്രമത്തിൽ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബിസിനസ് വളർച്ച കൈവരിക്കാനും സാങ്കേതികവിദ്യ സഹായകരമാകുമെന്നു മന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എംപി, ഡബ്ല്യുഎസി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിൻ ജോസ് ടോം, സിഇഒ ജിലു ജോസഫ് എന്നിവർ പ്രസംഗിച്ചു. സമ്മിറ്റിൽ ഗൂഗിൾ സ്പോട്ട് ലൈറ്റ് സെഷന് പുറമേ പ്രമുഖരുടെ ആശയവിനിമയങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *