March 22, 2026

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ

0
bmw1382025

കൊച്ചി: ഇന്ത്യൻ വിപണിയിൽ പ്രീമിയം കോംപാക്ട് സെഗ്മെന്റിൽ പുതിയ തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ അവതരിപ്പിച്ചു.പുതിയ സെഡാനിൽ കൂടുതൽ സ്പോട്ടി രൂപ കല്പനയും സ്ലീക്കർ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളും പ്രകാശിതമായ കിഡ്‌നി ഗ്രില്ലും ഉണ്ട്.

പുതിയ 2 സീരീസിൽ 1.5 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 8 സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു.ഷാർപ്പായ രൂപരേഖകളും കറുത്ത ആക്സന്റുകളും പ്രദർശിപ്പിക്കുന്ന സ്പോർട്ടിയർ ബമ്പറുകളുമായാണ് കാർ വിപണിയിലെത്തിയിരിക്കുന്നത്. 230 എൻഎം ആണ് ഇതിന്റെ ടോർക്ക് ഔട്ട്പുട്ട്. കൂടാതെ എക്സിക്യൂട്ടീവ് സെഡാൻ അതേ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *