August 16, 2025

മിനിമം ബാലൻസിൽ ബാങ്കുകൾക്ക് സ്വയം തീരുമാനമെടുക്കാം: ആർബിഐ ഗവർണർ

0
RBI-Governor-Sanjay-Malhotra

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് പരിധി ബാങ്കുകൾക്ക് സ്വന്തംനിലയിൽ തീരുമാനിക്കാമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ചില ബാങ്കുകൾക്ക് 10,000 ആണ് മാസം ശരാശരി അക്കൗണ്ടിൽ ഉണ്ടായിരിക്കേണ്ട കുറഞ്ഞ തുക. ചില ബാങ്കുകൾക്കിത് 2,000 രൂപയാണ്. പൊതുമേഖലയിലെ മിക്ക ബാങ്കുകളിലും മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. ആർബിഐയുടെ നിയന്ത്രണത്തിൽവരുന്ന കാര്യമല്ല ഇതെന്നും ഗുജറാത്തിൽ ഒരു ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.

മെട്രോനഗരങ്ങളിൽ ഓഗസ്റ്റ് ഒന്നിനുശേഷം തുടങ്ങുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മാസം ശരാശരി വേണ്ട കുറഞ്ഞതുക 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക് ഉയർത്തിയിരുന്നു. മുൻപിത് 10,000 രൂപ മാത്രമായിരുന്നു. അഞ്ചുമടങ്ങാണ് വർധന. അർധനഗരങ്ങളിലിത് 25,000 രൂപയും ഗ്രാമങ്ങളിൽ 10,000 രൂപയുമാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *