August 7, 2025

ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച്‌ ടിസിഎസ്

0
n6758355211754568194849869c0ec5d2fbca0cc936de528466d5b9f5aa36ec1e5f7a6dc86b937915c9d9c6

ന്യൂഡല്‍ഹി: കൂട്ട പിരിച്ചുവിടലിന് പിന്നാലെ ജീവനക്കാരില്‍ 80 ശതമാനം പേർക്കും ശമ്പള വർധനവ് പ്രഖ്യാപിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് (TCS).ശമ്പള വർധനവ് സെപ്റ്റംബർ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ടിസിഎസ് സിഎച്ച്‌ ആർഒ മിലിന്ദ് ലക്കാഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ജീവനക്കാർക്ക് നല്‍കിക്കഴിഞ്ഞു.

12,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാനാണ് ടിസിഎസ് തീരുമാനിച്ചത്. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ രണ്ട് ശതമാനം ആളുകളെയാണ് വെട്ടിക്കുറയ്ക്കുന്നത്.പിരിച്ചുവിടല്‍ നടപടികള്‍ പൂർത്തിയാക്കുക അടുത്ത വർഷത്തോടെയാകും.

മിഡില്‍ – സീനിയർ മാനെജ്മെന്‍റ് തലങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുക. ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ടൂളുകളെ ഏറെ ആശ്രയിക്കാൻ തീരുമാനിച്ചതും പിരിച്ചുവിടലിനു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *