March 21, 2026

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷവുമായി വണ്ടര്‍ല

0
n67435926617536776581564dbd5cd22e7b03e0262260854692871ae8218468fd7597ba277898f0c893684b

കൊച്ചി: ഫ്രണ്ട്ഷിപ്പ് ദിനാഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ല ഒരുക്കുന്നു പ്രത്യേക ആഘോഷ പരിപാടികള്‍.വണ്ടർല പാര്‍ക്കുകളില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലായാണ് വിനോദ പരിപാടികള്‍ അടങ്ങുന്ന ആഘോഷങ്ങള്‍ ഒരുക്കുന്നത്.കൊച്ചിക്കു പുറമേ ബംഗളൂരു, ഹൈദരാബാദ്. ഭുവനേശ്വര്‍ പാര്‍ക്കുകളിലും ആഘോഷ പരിപാടികള്‍ നടക്കും.

കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകള്‍ ഈ രണ്ടു ദിവസങ്ങളിലും 11 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന്‍ ചൗധരി വ്യക്തമാക്കി.ഈ ദിവസങ്ങളില്‍ ഒരു ടിക്കറ്റെടുത്താല്‍ മറ്റൊന്ന് സൗജന്യമാണ്. പ്രവേശന, ടിക്കറ്റും ഭക്ഷണവും ചേര്‍ന്നുള്ളതിനും ഇത് ബാധകമാണ്. ഓണ്‍ലൈന്‍ ബുക്കിംഗിന് മാത്രമായുള്ള ഈ ഓഫര്‍ വെറും പരിമിത ദിവസത്തേക്ക് മാത്രമാണ്. ഓഗസ്റ്റ് മൂന്നിന് രാവിലെ എട്ട് വരെ ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ടാകും.

കൊച്ചിയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടല്‍: https://bookings.wonderla.com, ഫോണ്‍ 0484 3514001, 7593853107.

Leave a Reply

Your email address will not be published. Required fields are marked *