January 29, 2026

പാകിസ്ഥാനിൽ ഇലക്ട്രിക് വാഹന നിർമ്മാണം ആരംഭിക്കാൻ ചൈനീസ് വാഹന ഭീമൻ ബിവൈഡി

0
New-Model-Byd-Seagull-EV-Cars-New-Energy-Vehicles-Car-in-Stock

ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇപ്പോൾ പാകിസ്ഥാനിൽ സാന്നിധ്യം വിപുലീകരിക്കാൻ പോകുന്നു. 2026 ഓഗസ്റ്റിൽ പാകിസ്ഥാനിൽ അസംബിൾ ചെയ്ത ആദ്യ കാർ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

പാകിസ്ഥാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ബിവൈഡിയുടെ ഈ നീക്കം. കറാച്ചിക്ക് സമീപം പുതിയ പ്ലാന്റ് നിർമ്മാണത്തിലിരിക്കുകയാണെന്ന് ബിവൈഡി പാകിസ്ഥാനിലെ സെയിൽസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ഡാനിഷ് ഖാലിഖ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബിവൈഡിയും പാകിസ്ഥാൻ യൂട്ടിലിറ്റി ഹബ് പവറിന്റെ അനുബന്ധ സ്ഥാപനമായ മെഗാ മോട്ടോർ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ പ്ലാന്‍റ് വരുന്നത്. പ്ലാന്‍റിന് തുടക്കത്തിൽ ഇരട്ട ഷിഫ്റ്റിൽ പ്രതിവർഷം 25,000 യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകുമെന്ന് ഡാനിഷ് ഖാലിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *