March 20, 2026

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനം നടപ്പിലാക്കി ഫെഡറല്‍ ബാങ്ക്

0
n67398121517534182409285aac5a88f6bb1822c96e020a67fa99dc5b598e270511d7fbdf00f5ffb759e1d2

കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സുരക്ഷിതമായി പേമെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി.

ഇനിമുതല്‍ ഫിംഗര്‍പ്രിന്‍റ്, ഫേസ് ഐഡി എന്നിവയിലൂടെ ഇടപാടുകാര്‍ക്ക് പേമെന്‍റുകള്‍ നടത്താം. ഒടിപിക്ക്‌ കാത്തുനില്‍ക്കാതെ അതിവേഗം ഇടപാടുകള്‍ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്‍റെ പ്രത്യേകത. ഇതിലൂടെ ഒടിപി മുഖേനയുള്ള തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാനും സാധിക്കും.

ഇന്ത്യയിൽ ആദ്യമായാണ് ഒരു ബാങ്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകള്‍ക്കു ബയോമെട്രിക് സംവിധാനം കൊണ്ടുവരുന്നത്.ഈ സൗകര്യം എം2പി, മിങ്കസുപേ എന്നീ ആഗോള ഫിന്‍ടെക് സേവനദാതാക്കളായ കമ്പനികളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *