കേരള സര്‍ക്കാര്‍ 120 കോടി ചിലവില്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

കേരളത്തിലെ സ്കൂളു മായി ബന്ധപ്പെട്ട് വലിയ വാർത്തകളും ചർച്ചകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേരള സർക്കാർ അവതരിപ്പിക്കുന്നത്.ഇത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും, സ്കൂളില്‍ ജോലി ചെയ്യുന്നവർക്കും ഉപകാരപ്രദമാവും. അതായത്, മറ്റു സ്ഥലങ്ങളില്‍ നിന്നു വന്ന് പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി സർക്കാർ വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു.
ഇതിന് നേതൃത്വം നല്‍കുന്നത് കേരളത്തിലെ വനിതാ-ശിശു വികസന വകുപ്പായിരിക്കും.18 വയസ്സിന് മുകളിലുള്ള ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാർത്ഥിനികള്‍ക്കും വേണ്ടിയാണ് ഈ താമസസൗകര്യം ഒരുക്കുന്നത്.ഈ വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ 10 സ്ഥലങ്ങളിലായിരിക്കും. കണക്കുകള്‍ പ്രകാരം, ഈ ഹോസ്റ്റലുകളില്‍ 600-ലധികം കിടക്കകള്‍ ലഭ്യമാക്കും. അതിനാല്‍ ഒരുപാട് ആളുകളെ പാർപ്പിക്കാൻ സാധിക്കും.