September 9, 2025

ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസ വ്യവസ്ഥ അടുത്തറിയുന്നതിനായി ടൊയോട്ട, ഡിഎസ്‌ഐ പ്രതിനിധിസംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

0
images (1) (17)

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റല്‍ സൊല്യൂഷൻസ് ഇൻകോർപറേറ്റഡ് (ഡിഎസ്‌ഐ), ടൊയോട്ട മോട്ടോർ കോർപറേഷൻ എന്നിവയുടെ ഉന്നതതല പ്രതിനിധി സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.ഡിഎസ്‌ഐ ജപ്പാൻ പ്രസിഡന്‍റ് കാഞ്ചി ഉയേദയുടെ നേതൃത്വത്തിലുള്ള സംഘം ടെക്നോപാർക്ക് സിഇഒ കേണല്‍ സഞ്ജീവ് നായർ (റിട്ട.) ഉള്‍പ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ടെക്നോപാർക്ക് വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക് ആവാസവ്യവസ്ഥയെക്കുറിച്ച്‌ ഡെപ്യൂട്ടി ജനറല്‍ മാനേജർ (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു.എഐ, റോബോട്ടിക്സ്, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ആവാസവ്യവസ്ഥ ഉള്ളതിനാല്‍ ടെക്നോപാർക്ക് പുതിയ കമ്പനികള്‍ക്ക് ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ജാപ്പനീസ് പ്രതിനിധിസംഘവുമായുള്ള ആശയവിനിമയത്തിനിടെ കേണല്‍ സഞ്ജീവ് നായർ (റിട്ട.)പറഞ്ഞു.ടെക്നോപാർക്ക് ആവാസവ്യവസ്ഥയില്‍ സാങ്കേതികവിദ്യയും വിഭവങ്ങളും കൈമാറ്റം ചെയ്യുന്നതിലൂടെ കമ്പനികള്‍ തമ്മിലുള്ള ഫലപ്രദമായ സഹകരണം സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *