കർക്കിടക വാവ് ബലിതർപ്പണം; കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ

നടത്തുംകർക്കിടകവാവിനോട് അനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തിൽ എത്തുന്നവർക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ബുധനാഴ്‌ച രാത്രി ആലുവ ക്ഷേത്രത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.30 വരെ സർവീസുണ്ടാകും. 10.30ന് അവസാനിക്കേണ്ട സർവീസാണ് 11.30 വരെ നീട്ടിയത്. 10.30 നുള്ള സർവീസിനു ശേഷം 11 മണിയ്ക്കും 11.30 നുമാണ് പ്രത്യേക സർവീസ്. വ്യാഴാഴ്ച രാവിലെ 5 മണിമുതൽ ആലുവയിൽ നിന്നുള്ള സർവീസ് ആരംഭിക്കും. അഞ്ച് മണിക്കും 5.30 നുമാണ് പ്രത്യേക സർവീസുള്ളത്. അതിനു ശേഷം ആറ് മണി മുതൽ പതിവ് സർവീസും ഉണ്ടാകും.