September 9, 2025

ഓണത്തിന് സപ്ലൈകോ വഴി സാധനങ്ങള്‍ വിലക്കുറവില്‍

0
images (5)

തിരുവനന്തപുരം: (KVARTHA) വരുന്ന ഓണക്കാലത്ത് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാൻ സപ്ലൈകോ വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു. സപ്ലൈകോയുടെ കേന്ദ്രകാര്യാലയത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

നിലവില്‍ സപ്ലൈകോയുടെ വില്‍പനശാലകളില്‍ സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച്‌ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും പ്രത്യേക ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.ഉള്‍നാടൻ മേഖലകളില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി ‘അരിവണ്ടികള്‍’ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.ഓണച്ചന്തകള്‍ സമയബന്ധിതമായി തുടങ്ങുന്നതിനും ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *