സംസ്ഥാനത്തെ സ്വർണവിലയിൽ വർധന

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 73,440 രൂപയും, ഗ്രാമിന് 9,180 രൂപയുമാണ് വില. ഇത് ജൂലൈയിലെ ഉയർന്ന വില നിലവാരമാണ്.
ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പവന് 73,360 രൂപയും, ഗ്രാമിന് 9,170 രൂപയുമായിരുന്നു നിരക്കുകൾ. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,26,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 126 രൂപ, 8 ഗ്രാമിന് 1,008 രൂപ, 10 ഗ്രാമിന് 1,260 രൂപ, 100 ഗ്രാമിന് 12.600 രൂപ എന്നിങ്ങനെയാണ് വില നിലവാരം.