September 9, 2025

യുപിഐ റീഫണ്ട് ഇനി വേഗത്തിൽ

0
images (1) (13)

നമ്മളില്‍ ഭൂരിപക്ഷവും യുപിഐ വഴിയുള്ള പണമിടപാട് പാതി വഴിയില്‍ നിന്നു പോയി പ്രതിസന്ധിയില്‍ ആയവരായിരിക്കും.ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആകും എന്നാല്‍ പണം എത്തേണ്ട അക്കൗണ്ടില്‍ എത്താതിരിക്കുന്ന അവസ്ഥ. പലപ്പോഴും ബാങ്ക് സെർവറുകളിലെ തകരാറോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ മൂലമാണ് യുപിഐ ആപ്പില്‍ പ്രോസസിങ് എന്നായിരിക്കും കാണിക്കുന്നത്. പിന്നീട് ഇടപാട് റദ്ദായാലും റീഫണ്ട് ആകാൻ ദിവസങ്ങള്‍ എടുക്കാറുണ്ട്. റീഫണ്ടിനു വേണ്ടി കാത്തിരിക്കേണ്ടി വരാറുള്ളത് 3 മുതല്‍ 7 പ്രവൃത്തി ദിവസങ്ങളാണ്.ഇപ്പോഴിതാ പുതിയ നിയമം വഴി സർക്കാർ റീഫണ്ടിങ്ങിനുള്ള സമയം ചുരുക്കിയിരിക്കുകയാണ്. ജൂലൈ 15 മുതലാണ് നിയമം നിലവില്‍ വന്നിരിക്കുന്നത്. പുതിയ നിയമം പ്രകാരം റദ്ദായ ഇടപാടിലെ പണം റീഫണ്ട് ചെയ്യാൻ ബാങ്കുകള്‍ക്ക് നാഷണല്‍ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി വേണ്ട. അതായത് പെട്ടെന്ന് തന്നെ ബാങ്കുകള്‍ക്ക് നേരിട്ട് പ്രശ്നം പരിഹരിച്ച്‌ പണം റീഫണ്ട് ചെയ്യാമെന്നർഥം. പരാജയപ്പെട്ട പണമിടപാടുകള്‍ സംബന്ധിച്ച പരാതികള്‍ പെട്ടെന്ന് പരിഹരിക്കാൻ ഇതിലൂടെ സാധിക്കുന്നു. യുപിഐ ഇടപാട് വഴി പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച്‌ നിരവധി വ്യാജ പരാതികള്‍ ലഭിക്കാറുണ്ട്. മറ്റൊരു ഗുണം ബാങ്കിന് അധികം സമയം എടുക്കാതെ കണ്ടെത്തി തള്ളിക്കളയാൻ സാധിക്കുമെന്നതാണ്. മുൻപായിരുന്നുവെങ്കില്‍ ഉപയോക്താക്കള്‍ പരാതിപ്പെട്ടാല്‍ ബാങ്കുകള്‍ യുപിഐ റെഫറൻസ് കംപ്ലൈൻസ് സിസ്റ്റം ( യുആർസിഎസ്) വഴി എൻപിസിഐയുമായി ബന്ധപ്പെട്ട് അനുമതി വേണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *