കടല്‍ കടന്ന് ലോക വിപണിയിലേക്ക് മില്‍മ

കോഴിക്കോട്: കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായിരുന്ന മില്‍മ സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മൂന്ന് ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍.മില്‍മ ഉത്പന്നങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി ഒപ്പിട്ട കരാറാണ് ഇതില്‍ നിര്‍ണായകമായത്. ഈ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ലുലു ഗ്രൂപ്പ് നേരിട്ടാണ്. ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും മാളുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും. ഇതൊരു തുടക്കം മാത്രമാണെന്നും ഇത് സഹകരണത്തിന്റെ ആദ്യപടിയാണെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാലിദ്വീപിനു വേണ്ടി ആവശ്യനുസരണം ലോങ് ലൈഫ് മില്‍ക് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ലോങ് ലൈഫ് മില്‍കിന്റെ മാലിദ്വീപില്‍ നിന്നുള്ള ആദ്യ ഓര്‍ഡര്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.