ആപ്പിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാൻ

ആപ്പിള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാൻ. ഈ മാസം അവസാനം ജെഫ് വില്യംസില്‍ നിന്ന് ആ സ്ഥാനം ഏറ്റെടുക്കും. 30 വര്‍ഷമായി ആപ്പിളില്‍ സേവമനുഷ്ഠിക്കുകയാണ് സാബിഹ് ഖാൻ. 2019 ല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റായി എക്‌സിക്യൂട്ടീവ് ടീമില്‍ അദ്ദേഹം ചേര്‍ന്നു. കമ്പനിയുടെ ആരോഗ്യ സംരംഭങ്ങള്‍ക്കൊപ്പം ആപ്പിളിന്റെ ഡിസൈന്‍ ടീമിന്റെയും ആപ്പിള്‍ വാച്ചിന്റെയും മേല്‍നോട്ടം വഹിക്കുന്നത് തുടരും.
വര്‍ഷാവസാനം വില്യംസ് വിരമിച്ച ശേഷം ആപ്പിളിന്റെ ഡിസൈന്‍ ടീം നേരിട്ട് കുക്കിന് റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് മാറും. ആപ്പിളിന്റെ വിതരണ ശൃംഖലയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലവില്‍ ഖാന്‍ നോക്കിവരികയാണ്.1995-ല്‍ ആപ്പിളില്‍ ചേരുന്നതിന് മുമ്പ്, ഖാന്‍ ജിഇ പ്ലാസ്റ്റിക്‌സില്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് എഞ്ചിനീയറായും കീ അക്കൗണ്ട് ടെക്നിക്കല്‍ ലീഡറായും പ്രവര്‍ത്തിച്ചു. 1966-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ജനിച്ച ഖാന്‍ അവിടെ അഞ്ചാം ക്ലാസ് വരെ പഠിച്ചതിനുശേഷം സിംഗപ്പൂരിലേക്ക് താമസം മാറി.
സിംഗപ്പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഖാന്‍ പിന്നീട് യുഎസിലേക്ക് താമസം മാറി. അവിടെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ബിരുദവും റെന്‍സെലര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.