July 7, 2025

ആപ്പിളിന്‍റെ 15ലധികം ഡിവൈസുകള്‍ ഉടന്‍ വരുന്നു

0
apple-devices-021857361-16x9_0

ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലാണ് നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അടങ്ങുന്ന ഐഫോണ്‍ 17 പരമ്പര ആപ്പിള്‍ അവതരിപ്പിക്കുക. 2025ല്‍ ഇത് കൂടാതെ മറ്റനേകം ഡിവൈസുകളും ആപ്പിളില്‍ നിന്ന് വരാനുണ്ട്. ആപ്പിള്‍ 2025ല്‍ 15-ലധികം പുത്തന്‍ ഗാഡ്‌ജറ്റുകളാണ് പുറത്തിറക്കാനിരിക്കുന്നത്.

ഐഫോണുകള്‍, മാക്‌, വിയറബിള്‍സ്, സ്‌മാര്‍ട്ട്‌ ഹോം ടെക് എന്നിവയുള്‍പ്പടെയാണിത്. സെപ്റ്റംബറില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുള്ളത്. ഇവയ്ക്ക് പുറമെ, അടുത്ത തലമുറ എം5 ചിപ്പില്‍ മാക്‌ബുക്ക് പ്രോയും ഈ വര്‍ഷം പുറത്തിറങ്ങും. എം5 ചിപ്പിലുള്ള മാക്‌ബുക്ക് എയര്‍ വരിക 2026-ലായിരിക്കും.

എം5 ചിപ്പിലുള്ള ഐപാഡ് പ്രോയും വരാനിരിക്കുന്ന ആപ്പിള്‍ ഡിവൈസുകളിലൊന്നാണ്. ആപ്പിളിന്‍റെ സ്വന്തം സി1 മോഡം സഹിതമായിരിക്കുമിത്. എം3 അള്‍ട്രാ ചിപ്പിലുള്ള മാക്‌ പ്രോയും അവതരിപ്പിക്കും.ആപ്പിളിന്‍റെ വിയറബിള്‍ ഡിവൈസുകളിലും അപ്ഡേറ്റ് വരാനുണ്ട്. 5ജി റെഡ്‌ക്യാപ് പിന്തുണയില്‍ ആപ്പിള്‍ വാച്ച് അള്‍ട്രാ 3 പുറത്തിറങ്ങുമെന്നതാണ് ഇതിലൊരു വാര്‍ത്ത. ഇതില്‍ ഹെപ്പര്‍ടെന്‍ഷന്‍ സെന്‍സറുകളും, സാറ്റ്‌ലൈറ്റ് ഫീച്ചറുകളുമുണ്ടാകും.

അതേസമയം ആപ്പിള്‍ വാച്ച് സീരീസ് 11 നിലവിലെ ഡിസൈന്‍ പിന്തുടരുമെങ്കിലും രക്തസമ്മര്‍ദ ഡിറ്റക്ഷന്‍ ഫീച്ചര്‍ ചേര്‍ക്കും. ആപ്പിള്‍ വാച്ച് എസ്ഇ പരിഷ്‌കരിച്ച എസ്-ക്ലാസ് ചിപ്പ് മികച്ച പ്രകടനത്തിനായി ഉള്‍പ്പെടുത്തും. ഇവയ്ക്ക് പുറമെ എയര്‍പോഡ്സ് പ്രോ 3 മെച്ചപ്പെട്ട നോയിസ് കാന്‍സലേഷനും പുത്തന്‍ എച്ച്3 ചിപ്പും സഹിതം 2026-ന്‍റെ തുടക്കത്തില്‍ പുറത്തിറക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *