July 7, 2025

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ 25,26 തീയതികളില്‍

0
n67150246017518730998437512e99ec28bb6767f21bc559e6490d16c723bd0dbf490b179103803573b14fe

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍ ജൂലൈ 25,26 തീയതികളില്‍ നടക്കും.

കൊച്ചി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാംപസില്‍ നടക്കുന്ന ഫെസ്റ്റിവലിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പത്താം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് ഈ വര്‍ഷത്തെ ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ആയിരത്തിലധികം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്റ്റാര്‍ട്ടപ്പ് ഐഡിയകളുമായി പരിപാടിയില്‍ പങ്കെടുക്കും. നൂറിലേറെ സ്പീക്കേഴ്‌സും 40ലധികം പരിപാടികളും ഇന്നൊവേഷന്‍ ഫെസ്റ്റിവലിന് മിഴിവേറ്റും.

സ്റ്റാര്‍ട്ടപ്പ് സംരംഭത്വത്തിലേക്ക് ചുവടുവയ്ക്കാന്‍ ആലോചിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ക്രിയേറ്റേഴ്‌സ്, പ്രെഫഷണല്‍സ് തുടങ്ങിയവര്‍ക്ക് രണ്ടുദിവസത്തെ പ്രോഗ്രാം ഗുണം ചെയ്യും.

6,500 ലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പിന്തുണ നല്കി. 6,000 കോടി രൂപയിലധികം ഫണ്ടിംഗായി വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണ വഴിയൊരുക്കി.രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക: innovationfestival.in

Leave a Reply

Your email address will not be published. Required fields are marked *