July 6, 2025

ദക്ഷിണ കൊറിയൻ കമ്പനിയുമായി കൈകൊര്‍ത്ത് കൊച്ചിൻ ഷിപ്‌യാഡ്

0
n6713114841751719130725700c78205019557697222b488e2b34815e2ec3471f0ec879b07cfeaf8aa03fe0

കപ്പൽ നിർമാണത്തിനായി കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്‌എല്‍) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിർമാണ കമ്പനികളിലൊന്നായ എച്ച്‌ഡി കൊറിയ ഷിപ് ബില്‍ഡിങ് ആൻഡ് ഓഫ്‌ ഷോർ എൻജിനീയറിങ്ങുമായി (കെഎസ്‌ഒഇ) സിഎസ്‌എല്‍ സമഗ്രമായ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഹ്യുണ്ടായ് സാംഹൊ ഹെവി ഇൻഡസ്ട്രീസ്,ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ് എന്നിവ ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്‌‌‌യാഡുകളുടെ മാതൃ കമ്പനിയാണു കെഎസ്‌ഒഇ. ധാരണാപത്രം അനുസരിച്ച്‌ ഇന്ത്യയിലും വിദേശത്തും പുതിയ കപ്പല്‍ നിർമാണത്തിനുള്ള അവസരങ്ങള്‍ കണ്ടെത്തുക, സാങ്കേതിക വൈദഗ്ധ്യം പങ്കുവച്ച്‌ ആഗോള നിലവാരത്തിലേക്ക് ഉയരുക, ഉല്‍പാദനക്ഷമത വർധിപ്പിക്കുക മുതലായ പ്രധാന മേഖലകളില്‍ ഒരുമിച്ചു പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *