സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് സ്വര്‍ണം ഗ്രാമിന് 9050 രൂപ എന്ന നിലയിലേക്കെത്തിച്ചു. പവന് 72400 രൂപയായും താഴ്ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 1520 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്നത്തെ വിലയിടിവ്. പവന് 73000-ത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ് എന്നതും ശ്രദ്ധേയമാണ്.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7425 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 116 രൂപയായി തുടരുന്നു. യുഎസില്‍ പലിശ ഉടന്‍ കുറയില്ലെന്ന വാര്‍ത്തയാണ് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിപണിയിൽ ഇടിവിനു കാരണമായത്.