മൈക്രോസോഫ്റ്റില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍

മിഡില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് കമ്പനിയുടെ ലോകത്തെബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം.
പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം കമ്പനി സ്വീകരിച്ചിരിക്കുന്ന മൂന്നാമത്തെ പിരിച്ചുവിടല്‍ നടപടിയാണ്.മൈക്രോ സോഫ്റ്റിന് ആഗോളതലത്തില്‍ 228,000 ജീവനക്കാരാണ് ഉള്ളത്.
6000 തസ്തികകളാണ് കഴിഞ്ഞ മെയ് മാസത്തില്‍ വെട്ടിക്കുറച്ചത്. ആഗോള തലത്തില്‍ 4 ശതമാനം വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി 9000 പേരുടെയെങ്കിലും ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാകുന്നത്. കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഈ പിരിച്ചു വിടല്‍ അനിവാര്യമാണെന്നാണ് മൈക്രോസോഫ്റ്റ് വക്താവിന്റെ പ്രതികരണം.
കമ്പനി എഐ ഉള്‍പ്പെടെയുള്ള ആധുനിക ടെക്നോളികളിലേക്ക് കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തിന് പുറമെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.