സൗദിയില്‍ പാചക വാതക വില വർദ്ധിപ്പിച്ചു

റിയാദ്: സൗദിയില്‍ പാചക വാതക വില കൂട്ടി. 4.8 ശതമാനം എന്ന തോതിലാണ് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില സൗദി അരാംകൊ ഉയര്‍ത്തിയത്.1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ് ഒരു ലിറ്റര്‍ വാതകത്തിന്റെ വില കൂട്ടിയത്. പുതിയ വില ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി.അതെസമയം ഇന്ത്യയില്‍ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 58.50 രൂപ ആണ് 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1671 രൂപയാണ്. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് കുറഞ്ഞത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1672 രൂപയാണ് . ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ആശ്വാസമാകും.