സ്വർണവിലയിൽ ഇടിവ്; പവന് 680 രൂപ കുറഞ്ഞു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 71,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് ഗ്രാമിന് 85 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 8985 രൂപ നല്‍കണം. ജൂണ്‍ 13ന് സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. സ്വർണ്ണവില 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവും രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാവാം സ്വര്‍ണ വിലയെ സ്വാധീനിച്ചത്.